കേരള ഹോംഗാർഡ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മറ്റി യാത്രയയപ്പും അനുമോദന ചടങ്ങും നടത്തി
കേരള ഹോംഗാർഡ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മറ്റി യാത്രയയപ്പും അനുമോദന ചടങ്ങും നടത്തി സ്തുത്യയർഹ സേവനം ചെയ്ത് ഹോംഗാർഡ് സേനയിൽ നിന്ന് വിരമിക്കുന്ന പി വി നാരായണന് യാത്രയയപ്പും കേരള ഫയർ & റെസ്ക്യൂ സർവ്വീസ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ് സംസ്ഥാന സ്പോട്സ് മീറ്റ് 2024 . വടംവലി മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കാസർഗോഡ് ജില്ലാ ഹോം ഗാർഡ് ടീം അംഗങ്ങളെ അനുമോദിക്കുന്ന ചടങ്ങും നടന്നു.യാത്രയയപ്പ് ചടങ്ങ് കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർപേഴ്സൺ സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.കേരള ഹോംഗാർഡ് അസോസിയേഷൻ ജില്ല പ്രസിഡൻ്റ് ഏ വിബിജു അദ്ധ്യക്ഷത വഹിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന പി.വി നാരായണനെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങത്ത് ആദരിച്ചു. സംസ്ഥാന വടംവലി മത്സരത്തിലെ രണ്ടാം സ്ഥാനം നേടിയ വിജയികളെ ഹോസ്ദുർഗ് ഐപിഎസ് എച്ച് ഒ അജിത്ത് കുമാറും , കാസർഗോഡ് എസ് ടി ഒ ഹർഷയും , ഹോംഗാർഡ് ജില്ലാ രക്ഷാധികാരി വി വി രമേശനും കൂടി ഉപഹാരം നൽകി ആദരിച്ചു.
No comments