പള്ളിക്കര ശ്രീ കേണമംഗലം കഴകം പെരുങ്കളിയാട്ടം: ഫുട്ബോൾ ടൂർണമെന്റ്ആരംഭിച്ചു
നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്ര പെരുംകളിയാട്ടത്തോനുബന്ധിച്ച് പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് പള്ളിക്കര അമ്പലമൈതാനിയിൽ ആരംഭിച്ചു.മുൻ ഇന്റർനാഷണൽ ഫുട്ബോൾ താരം കെ വിജയകുമാർ മത്സരം ഉദ്ഘാടനം ചെയ്തു.കേരള സന്തോഷ് ട്രോഫി ടീം മുൻ മാനേജർ പി സി ആസിഫ് മുഖ്യാതിഥിയായി. മുൻ ജൂനിയർ സ്റ്റേറ്റ് ഫുട്ബോൾ താരം പി വി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പി കുഞ്ഞികൃഷ്ണൻ, കെ വിജയചന്ദ്രൻ, കെ രാഗേഷ് എന്നിവർ സംസാരിച്ചു. പെരുങ്കളിയാട്ടം സംഘാടക സമിതി ചെയർമാൻ കെ പി ജയരാജൻ, ജനറൽ കൺവീനർ പി രമേശൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ, കോഡിനേറ്റർ രമേഷ് കുമാർ പി, ഏറും മ്പുറം മുഹമ്മദ്, പ്രോഗ്രാം കൺവീനർ കെ രഘു എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. കോസ്മോസ് പള്ളിക്കരയും സുഭാഷ് എടാട്ടുമ്മലും ഏറ്റുമുട്ടിയ ഉദ്ഘാടന മത്സരത്തിൽ സുഭാഷ് ഫുട്ബോൾ അക്കാദമി എടാട്ടുമ്മൽ വിജയികളായി. നാളെ ഇ എഫ് എ കാലിക്കടവും തൈക്കടപ്പുറം ഫുട്ബോൾ അക്കാദമിയും തമ്മിൽ നടക്കുന്ന മത്സര വിജയികളുമായി ഇന്നത്തെ മത്സരവിജയികൾ ഫൈനലിൽ ഏറ്റുമുട്ടും. മറ്റന്നാൾ നടക്കുന്ന ഫൈനൽ മത്സര വിജയികൾക്ക് മുൻ കേരള ഫുട്ബോൾ താരം പി വി ശശീന്ദ്രൻ ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്യും.
No comments