ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റി പായടി സി.കുമാരൻ നായരുടെ 4-ാം ചരമവാർഷികദിനം ആചരിച്ചു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മുൻമണ്ഡലം പ്രസിഡൻ്റ് പായടി സി.കുമാരൻ നായരുടെ 4-ാം ചരമവാർഷികദിനം ചോയ്യുംകോട് രാജീവ്ഭവനിൽ കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി. ഫോട്ടോ അനാച്ഛാദന കർമ്മം കെ പി സി സി സെക്രട്ടറി എം. അസിനാർ നിർവ്വഹിച്ചു. അനുസ്മരണയോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഉമേശൻ വേളൂർ ,ഇ തമ്പാൻ നായർ, സി വി ഗോപകുമാർ, പ്രവീൺ തോയമ്മൽ, സി വി ബാലകൃഷ്ണൻ, അജയൻ വേളൂർ , ജയകുമാർ ചാമക്കുഴി, ജനാർദ്ദനൽ കക്കോൽ, ബാലഗോപാലൻ കാളിയാനം, മേരി മാത്യ, മനോഹരൻ ബി, സി കെ ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടി വാക്കുകൾ കൊണ്ട് പ്രതിരോധം തീർത്ത് രാഷ്ട്രീയ എതിരാളികളോട് സന്ധിയില്ലാതെ പോരാടി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം സമർപ്പിച്ച് പ്രസ്ഥാനത്തെ കെട്ടിപ്പെടുക്കാൻ മുന്നിൽ നിന്ന് നയിച്ച നേതാവായിരുന്നു പായടി സി കുമാരൻ നായരെന്ന് നേതാക്കൾ പറഞ്ഞു.
No comments