Breaking News

പുലിയംകുളം - കാളിയാനം കോളനി - കരിയാംകൊടൽ റോഡിൽ അപകടക്കെണി.

പുലിയംകുളം - കാളിയാനം കോളനി - കരിയാംകൊടൽ റോഡിൽ അപകടക്കെണി.
ജൽജീവൻ പദ്ധതിയിൽ കുടിവെള്ള പൈപ്പിടാൻ റോഡ് അരികിൽ കുഴിയെടുത്തിരുന്നു. കുഴി മണ്ണിട്ട് മൂടിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ മണ്ണ് ഒലിച്ചുപോയതോടെയാണ് റോഡ് അപകടാവസ്ഥയിലായത്. ഇതിലൂടെ വലിയ വാഹനങ്ങൾ കടന്നുപോയാൽ റോഡ് ഇടിഞ്ഞു താഴുമെന്ന സ്ഥിതിയാണ്. കരിയാംകൊടൽ, കാളിയാനം പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് പരപ്പയുമായി ബന്ധപ്പെടാൻ എളുപ്പ മാർഗമാണ് ഈ റോഡ്. കരിയാംകൊടൽ ഭാഗത്താകട്ടെ ടാറിങ് പൂർണമായി തകർന്ന നിലയിലാണ്. റീടാർ ചെയ്ത് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments