നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം; സംഘാടക സമിതി രൂപീകരിച്ചു
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം
ഡിസംബർ 12,22 തീയ്യതികളിലായി നടക്കും.കായിക മത്സരങ്ങൾ 12 ന് നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിലും കലാമത്സരങ്ങൾ 22 ന് മൈത്താണി ജിഎൽ പി സ്കൂളിലുമാണ് നടക്കുക.സംഘാടക സമിതി രുപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു.തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ എം ആനന്ദവല്ലി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സുമേഷ്,ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ അനിൽ കുമാർ ,
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയമാൻ വി വി സുനിത,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി കെ ലക്ഷ്മി, എം വി സുജാത ,പി ബി ഷീബ, സി ചന്ദ്രമതി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ വി കാർത്യായനി, കെ വി രാധ,സീത ഗണേഷ് എന്നിവർ സംസാരിച്ചു.
ബിഡിഒ രാകേഷ് ടി സ്വാഗതവും ടി എസ് നജീബ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:
ചെയർമാൻ: മാധവൻ മണിയറ
കൺവീനർ : രാകേഷ് ടി
വർക്കിംഗ് ചെയർമാൻ: കെ.അനിൽകുമാർ.

No comments