Breaking News

ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി കോടോത്ത് ഗോവിന്ദൻ നായരുടെ 14-ാo ചരമവാർഷിക ദിനം ആചരിച്ചു

മലബാർ മേഖലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തെ വളർത്തികൊണ്ടുവന്നതിൽ നിർണായകമായ സ്ഥാനം വഹിച്ച നേതാവായിരുന്നു കോടോത്ത് ഗോവിന്ദൻ നായരെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ പറഞ്ഞു.
മുൻ ഡിസിസി പ്രസിഡന്റും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന കോടോത്ത് ഗോവിന്ദൻ നായരുടെ 14-ാo ചരമാവാർഷിക ദിനത്തിൽ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിനുമുന്നിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 ഡിസിസി വൈസ് പ്രസിഡൻറ് പി ജി ദേവ് അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. ഡിസിസി ഭാരവാഹികളായ എം സി പ്രഭാകരൻ. എം കുഞ്ഞമ്പു നമ്പ്യാർ, സി വി ജയിംസ്, സോമശേഖര ഷേണി, മാമുനി വിജയൻ അഡ്വ: പി വി സുരേഷ്, വി ആർ വിദ്യാസാഗർ, ഗീത കൃഷ്ണൻ, ധന്യ സുരേഷ് നേതാക്കളായ കെ ഖാലിദ്, എം രാജീവൻ നമ്പ്യാർ, മധുസൂദനൻ ബാലൂർ, കെ ആർ കാർത്തികേയൻ, മിനി ചന്ദ്രൻ, എ വാസുദേവൻ സംസാരിച്ചു.

No comments