അംബേദ്കറോട് അവഹേളനം: ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം നീലേശ്വരത്ത്
ഭരണഘടനാ ശിൽപി ഡോ ബി ആർ അംബേദ്കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടിക്കെതിരെയും അമിത് ഷായുടെ രാജി ആവശ്യപ്പെട്ടും ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി നീലേശ്വരത്ത് പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാലു മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എ വി ശിവപ്രസാദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം വി ദീപേഷ്, കെ സനു മോഹൻ, അമൃത സുരേഷ്, നീലേശ്വരം ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് എന്നിവർ പ്രസംഗിച്ചു. ഭരണഘടനയെ മാനിക്കാത്ത ബി ജെ പി മനുസ്മൃതിയുടെ ആശയമാണ് പേറുന്നതെന്നും ഭരണഘടനയുടെ മഹത്വം ഉയർത്തിപ്പിടിക്കാൻ അമിത് ഷാ കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.
No comments