സി പി എം നീലേശ്വരം ഏരിയാ സമ്മേളനം: ചരിത്ര സെമിനാർ നടത്തി
സി പി എം നീലേശ്വരം ഏരിയാ സമ്മേളനത്തിന് മുന്നോടിയായി ചരിത്ര സെമിനാർ നടത്തി.
ഇന്നലെകളും പുതിയ കടമകളും എന്ന വിഷയത്തിൽ നീലേശ്വരം ആരാധന ഓഡിറ്റോറിയത്തിലാണ് സെമിനാർ നടത്തിയത്. ഡോ.പി.ജെ. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത എന്നിവർ സംസാരിച്ചു. സി പി എം നീലേശ്വരം ഏരിയാ സെക്രട്ടറി എം രാജൻ സ്വാഗതം പറഞ്ഞു.
നവംബർ 26, 27 തീയതികളിൽ നീലേശ്വരം കോട്ടപ്പുറത്താണ് സമ്മേളനം.
.............

No comments