കോസ്മോസ് അഖിലേന്ത്യാ സെവൻസ്: നീലേശ്വരം രാജാസ് ഗ്രൗണ്ടിൽ നിർമിക്കുന്ന ഗാലറിക്ക് കാൽനാട്ടി
നീലേശ്വരം പള്ളിക്കര കോസ്മോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന എസ് എഫ് എ അംഗീകൃത അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഗാലറിക്ക് കാൽ നാട്ടി.
രാജാസ് ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സജ്ജമാക്കുന്ന ബാങ്ക് ഓഫ് ബറോഡ ഫ്ലഡ് ലിറ്റ് സ്‌റ്റേഡിയത്തിൽ ഡിസംബർ 22 മുതൽ 2025 ജനുവരി 12 വരെയാണ് ടൂർണമെന്റ്. കേരള ക്ലേയ്സ് ആന്റ സിറാമിക്സ് പ്രൊഡക്ട്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ പന്തലിന് കാൽനാട്ടി. സംഘാടക സമിതി വർക്കിങ് ചെയർമാൻ ഡോ.വി.സുരേശൻ അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് അഡ്വ.പി. ബാബുരാജ്, നീലേശ്വരം നഗരസഭ കൗൺസിലർമാരായ പി.സുഭാഷ്, പി.കുഞ്ഞിരാമൻ, നീലേശ്വരം സഹകരണ ബാങ്ക് സെക്രട്ടറി പി.രാധാകൃഷ്ണൻ നായർ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ എ.വിനോദ്, രക്ഷാധികാരി ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, ഗാലറി കമ്മിറ്റി ചെയർമാൻ ടി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. 12 തട്ടുകളിലായി പതിനായിരം പേർക്കിരിക്കാവുന്ന ഗാലറി നിർമിക്കുന്നത് കോഴിക്കോട്ടെ ആൽഫ ഡക്കറേഷൻസ് ആണ്. വിദേശ താരങ്ങളെ ഉൾപ്പെടെ അണിനിരത്തി പ്രമുഖരായ 20 ടീമുകളാണ് കോസ്മോസ് സെവൻസിന്റെ മൂന്നാം സീസണിൽ പങ്കെടുക്കുകയെന്ന് സംഘാടക സമിതി വർക്കിങ് ചെയർമാൻ ഡോ.വി.സുരേശൻ അറിയിച്ചു.
No comments