Breaking News

കാസർഗോഡ് ജില്ലാ സ്പോർട്സ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി അധിത്രി മഹേഷ്‌.

കാസർഗോഡ് ജില്ലാ സ്പോർട്സ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി അധിത്രി മഹേഷ്‌. വെളുത്തോളി ബേക്കൽ ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന കാസർഗോഡ് ജില്ലാ സ്പോർട്സ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ അണ്ടർ 30 കെജി കുമി ത്തെയിലാണ് വെങ്കല മെഡൽ നേടിയത്. കൊട്രച്ചാലിലെ മഹേഷ് മടായിയുടെയും ശാരദി മഹേഷിന്റെയും മകളാണ്. ഒക്ടോബറിൽ കോഴിക്കോട് വി.കെ.കൃഷ്‌ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഐഎസ്കെഎ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിലും അധിത്രി വെങ്കല മെഡൽ നേടിയിരുന്നു. നീലേശ്വരം സെന്റ് ആൻസ് എയുപി സ്കൂൾ വിദ്യാർത്ഥിനി ആണ്. സെൻസായി രാജേഷ്‌ അതിയാലിന്റെ ശിക്ഷണത്തിൽ ആണ് കരാട്ടെ അഭ്യസിക്കുന്നത്. ഏക സഹോദരി അനോഹ മഹേഷും കരാട്ടെ അഭ്യസിക്കുന്നുണ്ട്.

No comments