Breaking News

ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു

കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ 30-ാം വാർഷികം നീലേശ്വരത്ത് നടന്നു. 
വിദ്യാഭ്യാസ കച്ചവടത്തിനെതിരെ നടന്ന ഐതിഹാസിക പ്രക്ഷോഭമായിരുന്നു കൂത്തുപറമ്പ് സമരം. 1994 നവംബർ 25 ന് സമരത്തിൽ പങ്കെടുത്ത നിരായുധർക്കു നേരെ, യുഡിഎഫ് സർക്കാരിന്റെ പോലീസ് നടത്തിയ വെടിവയ്പ്പിൽ സഖാക്കൾ കെ കെ രാജീവൻ, ഷിബുലാൽ കെ വി റോഷൻ, മധു , ബാബു എന്നിവർ രക്തസാക്ഷികളായി . വെടിവയ്പ്പിൽ ഗുരുതര പരിക്കേറ്റ് , കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകാലം ചികിത്സയിൽ കഴിയുകയും സ്വജീവിതം കൊണ്ട് കേരളത്തിൻ്റെ സമരമനസ്സുകൾക്ക് ആവേശം പകരുകയും ചെയ്ത സഖാവ് പുഷ്പൻ 2024 സെപ്റ്റംബർ 28 ന് അന്തരിക്കുകയും ചെയ്തു .കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നീലേശ്വരം ബ്ലോക്ക്‌ കമ്മിറ്റി യുടെ നേതൃത്തിൽ നീലേശ്വരം ബസാർ കേന്ദ്രീകരിച്ചു യുവജന പ്രകടനവും കോൺവെന്റ് ജംഗ്ഷനിൽ പൊതുസമ്മേളനവും ചേർന്നു എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു ബ്ലോക്ക്‌ പ്രസിഡന്റ്‌ എം വി ദീപേഷ് അധ്യക്ഷനായി ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സനുമോഹൻ, അമൃത സുരേഷ്, പി അഖിലേഷ് എന്നിവർ സംസാരിച്ചു

No comments