Breaking News

നീലേശ്വരം ബസാർ - തളിയിൽ അമ്പലം റോഡിന് ശിലയിട്ടു

കേരള സർക്കാർ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി 5 കോടി രൂപ വകയിരുത്തി ആധുനികവത്കരിക്കുന്ന നീലേശ്വരം ബസാർ തളിയിലമ്പലം റോഡ് പ്രവൃത്തിയുടെ ശിലാസ്ഥാപനം തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാലൻ നിർവ്വഹിച്ചു. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി സ്വാഗതവും അസിസ്റ്റൻ്റ് എഞ്ചിനീയർ വി.വി ഉപേന്ദ്രൻ റിപ്പോർട്ട് അവതരണവും നടത്തി. ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ കെ പി രവീന്ദ്രൻ,വി. ഗൗരി, ടി.പി.ലത , ഷംസുദ്ദീൻ അറിഞ്ചിറ,പി. ഭാർഗവി , രാഷ്ട്രീയ പാർട്ടി പ്രതിനിധീകരിച്ച് പങ്കെടുത്ത കെ.വി ദാമോദരൻ, രമേശൻ കാര്യങ്കോട്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത് , അഡ്വ. നസീർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. നഗരസഭ സെക്രട്ടറി എം മനോജ് കുമാർ നന്ദി പറഞ്ഞു.

No comments