Breaking News

ഉദിനൂരിൽ നാളെ തുടങ്ങുന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിന് മുന്നോടിയായി വിളംബരഘോഷയാത്ര നടത്തി.

ഉദിനൂരിൽ നാളെ തുടങ്ങുന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിന് മുന്നോടിയായി വിളംബരഘോഷയാത്ര നടത്തി.
നടക്കാവിൽ നിന്നു തുടങ്ങിയ ഘോഷയാത്ര ഉദിനൂരിൽ സമാപിച്ചു. ചെണ്ടയിൽ താളമിട്ട് കാഞ്ഞങ്ങാട് നഗരസഭ ചെയർപഴ്‌സൻ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. മീഡിയ കമ്മിറ്റി ചെയർമാൻ വിജിൻദാസ് കിനാത്തിൽ അധ്യക്ഷത വഹിച്ചു. കാസർകോട് ഡി ഡി ഇ, ടി.വി.മധുസൂദനൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.മനു, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സുമേഷ്, പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം, സ്‌കൂൾ പിൻസിപ്പൽ പി.വി.ലീന, ഹെഡ്മിസ്ട്രസ് കെ.സുബൈദ, വി.വി.സുരേശൻ, പ്രസാദ് ടി സി എൻ, കെ ഇർഷാദ്, പി അഷ്‌റഫ്, രാജീവൻ ഉദിനൂർ, കെ.വി.ജതീന്ദ്രൻ, പി.പി.കുഞ്ഞിക്കൃഷ്ണൻ, സിറാജ്, ശിഹാബ്, റഷീദ, റഹ്‌മത്ത്, സൈന, റസിയാബി, മീഡിയ കമ്മിറ്റി കൺവീനർ റഷീദ് മൂപ്പന്റകത്ത് എന്നിവർ സംസാരിച്ചു. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ നേതൃത്വം നൽകി. കുടുംബശ്രീ അംഗങ്ങളും ഉദിനൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ വിവിധ ക്ലബുകളും വിളംബരഘോഷയാത്രയിൽ അണിനിരന്നു.

No comments