Breaking News

കിണാവൂർ ശ്രീ മടയിക്കാവ് ഭഗവതി ക്ഷേത്രം ബ്രഹ്‌മകലശത്തിനൊരുങ്ങുന്നു: അനുജ്ഞാകലശം നടത്തി

രണ്ട് വ്യാഴവട്ടത്തെ ഇടവേളയ്ക്ക് ശേഷം ബ്രഹ്‌മകലശത്തിനൊരുങ്ങുന്ന നീലേശ്വരം കിണാവൂർ ശ്രീ മടയിക്കാവ് ഭഗവതി ക്ഷേത്രത്തിൽ അനുജ്ഞാകലശം നടത്തി.
ഇതിനു മുന്നോടിയായി ഗണപതിഹോമവുമുണ്ടായി. 2025 ജനുവരി 28 മുതൽ 30 വരെ തന്ത്രി മേക്കാട്ടില്ലത്ത് കേശവ പട്ടേരിയുടെ കാർമികത്വത്തിലാണ് ബ്രഹ്‌മകലശോത്സവം. കിണാവൂർ ശ്രീ തച്ചടം ചെറൂട്ട തറവാട്, മലപ്പച്ചേരി, ബിരിക്കുളം, അണ്ടോൾ ചെറൂട്ട തറവാട്ടുകാരുടെ മൂലസ്ഥാനമാണ് ഈ ക്ഷേത്രം. കമ്മാടം ഭഗവതി ക്ഷേത്രത്തിലെ മുഴുവൻ ദേവീദേവന്മാരും ഇവിടെയും കുടികൊള്ളുന്നു. കമ്മാടത്തമ്മയാണ് ധർമദൈവം. പയ്യാവൂർ വയത്തൂർകാവിലെ ആരാധനാമൂർത്തിയായ മണിക്കുണ്ടൻ ദൈവവും ഇവിടെ കുടികൊള്ളുന്നു. കെട്ടിക്കോലവുമുണ്ട്. മലയാള മാസത്തെ് ആദ്യ വെള്ളിയാഴ്ചകളിൽ നടതുറന്ന് ദേവീദേവന്മാർക്ക് അരിത്രാവൽ അടിയന്തരം ഉണ്ടാകാറുണ്ട്.

No comments