Breaking News

കെ.എസ്‌.യു കാഞ്ഞങ്ങാട് നിയോജക മണ്ഡലതല പ്രാദേശിക യൂണിറ്റ് കമ്മിറ്റി രൂപീകരണവും,മെമ്പർഷിപ്പ് വിതരണവും നടത്തി

കെ.എസ്‌.യു കാഞ്ഞങ്ങാട് നിയോജക മണ്ഡലതല പ്രാദേശിക യൂണിറ്റ് കമ്മിറ്റി രൂപീകരണവും,മെമ്പർഷിപ്പ് വിതരണവും കാഞ്ഞങ്ങാട് ഒഴിഞ്ഞവള്പ്പിൽ നടന്നു. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡല പ്രസിഡന്റ് ജർമിയ ബെൻഡാനിയിൽ അധ്യക്ഷത വഹിച്ചു. കെ.എസ്‌.യു ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അശ്വിൻ കമ്പല്ലൂർ, വിഷ്ണു കാട്ടുമാടം, ജില്ലാ സെക്രട്ടറി സാന്ദ്ര, തൃക്കരിപ്പൂർ നിയോജകമണ്ഡലം പ്രസിഡന്റ് വരുൺ, യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിങ്കൈ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സിജോ അമ്പാട്ട് ,യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി രാഹുൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

No comments