കാസറഗോഡ് ജില്ലാ കലോത്സവം: എം പി യുടെ ഇടപെടലിൽ സ്റ്റോപ് അനുവദിച്ച ട്രെയിനിന് തൃക്കരിപ്പൂരിൽ സ്വീകരണം നൽകി
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാപ്രതിഭകൾക്കും അധ്യാപകർക്കുംഉദിനൂരിൽ നടക്കുന്ന റവന്യൂജില്ലാ സ്‌കൂൾ കലോത്സവത്തിനെത്താൻ കൂടുതൽ ട്രെയിനുകൾക്ക് തൃക്കരിപ്പൂരിൽ താൽക്കാലിക സ്റ്റോപ്പനുവദിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി യുടെ ഇടപെടലിലാണ് കഴിഞ്ഞ ദിവസം സ്റ്റോപ്പിന് അനുമതി ലഭിച്ചത്
രാവിലെയും (8.17) വൈകുന്നേരവുമുള്ള ( 4.57) എഗ്മോർ എക്സ‌്പ്രസ് രാവിലെ ഏറനാട് എക്സ‌്പ്രസ് (8.53) എന്നിവക്കാണ് 26 മുതൽ 30 വരെ തൃക്കരിപ്പൂർ സ്റ്റേഷനിൽ താത്‌കാലിക സ്റ്റോപ്പ് അനുവദിച്ചത്.
കലാ പ്രതിഭകൾക്ക് ആശ്വാസമായി എത്തിയ ട്രെയിനിന് ട്രാൻസ്പോർട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ സ്റ്റേഷനിൽ സ്വീകരണം നൽകി
ലോക്കോ പൈലറ്റുമാരായ ശ്രീജിത്ത്,ദിലീഷ് എന്നിവർക്ക് പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വി മുഹമ്മദ് അസ്ലം, സ്കൂൾ പി.ടി.എ പ്രസിഡൻ്റ് വി.വി സുരേശൻ,പ്രിൻസിപ്പൽ പി.വി ലീന എന്നിവർ ചേർന്ന് ബൊക്കയും മധുരവും നൽകി സ്വീകരിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻമാരായ സി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ കെ.വി ജതീന്ദ്രൻ,ട്രാൻസ്പോർട്ട് കമ്മിറ്റി കൺവീനർ അമീർ കൊടിബയൽ, ഭാരവാഹികളായ എം.പി അബ്ദുറഹ്മാൻ എടച്ചാക്കൈ കെ.സി ജയന്ത്,പി.രാഹുൽ, സി.ഷൈജു,എം.ടി.പി ഷഹീദ് എന്നിവർ സംബന്ധിച്ചു.
No comments