Breaking News

വ്യവസായ ഉത്പന്ന പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം നടത്തി

വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വ്യവസായ ഉത്പന്ന പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം നവംബർ 26 മുതൽ ഡിസംബർ 1 വരെ റവന്യു ജില്ല കലോത്സവ നഗരിയായ ഉദിനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എം രാജഗോപാലൻ എം എൽ എ നിർവഹിച്ചു. പടന്ന പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിവി മുഹമ്മദ് അസ്ലം അധ്യക്ഷതവഹിച്ചു ചടങ്ങിന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ ,ജില്ലാ പഞ്ചായത്ത്‌ മെമ്പർ സി ജെ സജിത്ത് എന്നിവർ മുഖ്യാതിഥിയായി. യൂ സജീവ് , വിജയലക്ഷ്മി ടി , പിവി ലീന ,എ കെ ശ്യാംപ്രസാദ്‌ , എസ് രാജാറാം സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്ത് കുമാർ സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ നിതിൻ നന്ദിയും പറഞ്ഞു.

No comments