Breaking News

നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് നേതൃയോഗം:പി.കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിലും, കെ.എം.തമ്പാൻ നായരുടെ നിര്യാണത്തിലും അനുശോചിച്ചു

മുൻ കോൺഗ്രസ്സ് നേതാവും,കെ. എസ്. യു സ്ഥാപക നേതാവും, മുൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന നീലേശ്വരം കരുവാച്ചേരിയിലെ പി കുഞ്ഞിക്കണ്ണൻ്റെ നിര്യാണത്തിലും, കോൺഗ്രസ്സ് മുൻ ബ്ലോക്ക് ജനറൽ സെക്രട്ടറിയും, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറ സാനിധ്യവുമായിരുന്ന കെ. എം. തമ്പാൻ നായരുടെ നിര്യാണത്തിലും നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് നേതൃയോഗം അനുശോചിച്ചു. മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മടിയൻ ഉണ്ണികൃഷ്ണൻ, പി. രാമചന്ദ്രൻ, ഇ ഷജീർ ,വി.കെ. രാമചന്ദ്രൻ, പി.യു. കുഞ്ഞികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു

No comments