നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതീ ക്ഷേത്രത്തിലെ ബ്രഹ്മകലശ പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായി ആചാരസ്ഥാനീക സംഗമം സംഘടിപ്പിച്ചു.
നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതീ ക്ഷേത്രത്തിലെ ബ്രഹ്മകലശ പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായി ആചാരസ്ഥാനീക സംഗമം സംഘടിപ്പിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ പ്രൊഫ. കെ പി ജയരാജന്റെ അധ്യക്ഷതയിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ വൈസ് ചെയർമാനും ഹജ്ജ് കമ്മിറ്റി അംഗവുമായ പി പി മുഹമ്മദ് റാഫി വിശിഷ്ടാതിഥിയായി. സിനിമാതാരം അഡ്വ. ഗംഗാധരൻ കുട്ടമത്ത് ആദരഭാക്ഷണം നടത്തി . ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പി.കുഞ്ഞികൃഷ്ണൻ , ജനറൽ കൺവീനർ പി രമേശൻ , സംഘാടകസമിതി രക്ഷാധികാരി കഞ്ചിയിൽ പത്മനാഭൻ , മീഡിയ കമ്മിറ്റി ചെയർമാൻ സേതു ബങ്കളം, സംഘാടകസമിതി ട്രഷറർ പി ഗോപികൃഷ്ണൻ, കണ്ണമംഗലം കഴകം പ്രസിഡന്റ് ഗോപാലൻ പുതിയടത്ത്, നാദക്കോട്ട് കഴകം പ്രസിഡന്റ് കരിമ്പിൽ ഭാസ്കരൻ , യാദവസഭാ സെക്രട്ടറി ബാബു കുന്നത്ത്, കോട്ടപ്പുറം വൈകുണ്ഠം ക്ഷേത്രം സെക്രട്ടറി എ രാജു , പള്ളിക്കര പാലേരെകീഴിൽ ഭഗവതി ക്ഷേത്രം സെക്രട്ടറി പിആർ ജയചന്ദ്രൻ, വളണ്ടിയർ കമ്മറ്റി ചെയർമാൻ പി കെ രതീഷ് , ക്ഷേത്രകാര്യ കമ്മിറ്റി ചെയർമാൻ സി എച്ച് കരുണാകരപണിക്കർ, കുമ്മണാർ കളരി പ്രസിഡന്റ് കെ വേണുഗോപാലൻ, കൊട്ടിലങ്ങാട്ട് ഭഗവതി ക്ഷേത്രം പ്രസിഡന്റ് കെ വി ശ്രീധരൻ ,മാതൃസമിതി പ്രസിഡണ്ട് സി എച്ച് യശോദ വനിതാ കമ്മറ്റി കൺവീനർ നളിനി രാജീവൻ തുടങ്ങിയവർ ആശംസകൾ നേർന്നു. കണ്ണൂർ കാസർകോട് ജില്ലകളിലെ നൂറ് കണക്കിന് ക്ഷേത്ര ആചാര സ്ഥാനീയർ ചടങ്ങിൽ പങ്കെടുത്തു. ഇവരെ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി പൊന്നാടയണിച്ച് ആദരിച്ചു.
No comments