Breaking News

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ സാങ്കേതിക പരിശീലന ക്ലാസുകൾ ജില്ലയിൽ തുടങ്ങി

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ സാങ്കേതിക പരിശീലന ക്ലാസുകൾ ജില്ലയിൽ തുടങ്ങി.
ജില്ലാതല ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും നീലേശ്വരം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയ ഷംസുദ്ദീൻ അരിഞ്ചിറ നിർവഹിച്ചു. ചെർക്കള ഐമാക്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ കോ- ഓർഡിനേറ്റർ അഷ്‌റഫ് അരയൻകോട് അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഹാമിദ് തങ്ങൾ മുഹിമ്മാത്ത് ദുആക്ക് നേതൃത്വം നൽകി. ഹജ്ജ് കമ്മിറ്റി ജില്ലാ ട്രെയിനിങ് ഓർഗനൈസർ കെ എ സലീം, ഹജ്ജ് കമ്മിറ്റി ഫാക്കൽറ്റി എൻ പി സൈനുദ്ദീൻ എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. ജില്ലാ ട്രെയിനിങ് ഓർഗനൈസർ സിറാജുദ്ദീൻ തെക്കിൽ സ്വാഗതവും ഉമ്മർ അന്നടുക്ക നന്ദിയും പറഞ്ഞു.

No comments