കേരള സ്റ്റേറ്റ് കെട്ടിടനിർമാണ തൊഴിലാളി കോൺഗ്രസ് നീലേശ്വരം മണ്ഡലം പ്രവർത്തക കൺവെൻഷൻ നടത്തി
കേരള സ്റ്റേറ്റ് കെട്ടിട നിർമാണത്തൊഴിലാളി കോൺഗ്രസ് നീലേശ്വരം മണ്ഡലം പ്രവർത്തക കൺവെൻഷൻ നടത്തി.
നീലേശ്വരം കോട്ടപ്പുറത്തെ മുൻസിപ്പൽ ടൗൺ ഹാളിൽ കെഎസ്‌കെഎൻടിസി ജില്ലാ പ്രസിഡന്റ് കെ.വി.രാഘവൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.പി.ശശി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ മുഖ്യപ്രഭാഷണം നടത്തി. തൊഴിലാളികൾ ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ ഡിസിസി അംഗം സി.വി.ഭാവനൻ ക്ലാസ് എടുത്തു. ജില്ലാ ജനറൽ സെക്രട്ടറി പി.ബാലകൃഷ്ണൻ സംഘടനാകാര്യങ്ങൾ വിശദീകരിച്ചു. നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ, ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി കെ.എം.ശ്രീധരൻ, ഓട്ടോഡ്രൈവേഴ്‌സ് യൂണിയൻ ഐഎൻടിയുസി ജനറൽ സെക്രട്ടറി സി.വിദ്യാധരൻ, നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി.രാജേന്ദ്രൻ, മാട്ടുമ്മൽ കൃഷ്ണൻ, യുഡിഎഫ് നീലേശ്വരം നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ ഇ.ഷജീർ, സ്വാഗതസംഘം ജനറൽ കൺവീനർ കെ.എം.രവീന്ദ്രൻ സ്വാഗതവും സ്വാഗതസംഘം ട്രഷറർ പി.വി.വിജയൻ നന്ദിയും പറഞ്ഞു. നിർമാണത്തൊഴിലാളികളുടെ പെൻഷൻ തുക സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.
No comments