സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ കൊടി തോരണങ്ങള്‍ നശിപ്പിച്ചു.
നീലേശ്വരം കോട്ടപ്പുറത്ത് നടക്കുന്ന സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടി തോരണങ്ങള്‍ നശിപ്പിച്ചു. കോട്ടപ്പുറം പാലം മുതല്‍ മദ്രസ വരെ റോഡിന്റെ ഇരുഭാഗങ്ങളിലുമായി സ്ഥാപിച്ച സിപിഎമ്മിന്റെ കൊടിയും തോരണങ്ങളുമാണ് ഇന്നലെ രാത്രി നശിപ്പിച്ചത്. സംഭവത്തില്‍ സമ്മേളന സംഘാടകസമിതി കണ്‍വീനര്‍ പി.പി മുഹമ്മദ് റാഫി നീലേശ്വരം പോലീസില്‍ പരാതി നല്‍കി.
No comments