Breaking News

നീലേശ്വരം പേരോല്‍ ഗോപാലകൃഷ്‌ണ ക്ഷേത്രത്തില്‍ മഹാലയ അമാവാസി ആഘോഷിച്ചു

നീലേശ്വരം പേരോല്‍ ശ്രീ ഗോപാലകൃഷ്‌ണ ക്ഷേത്രത്തില്‍ വേറിട്ട ചടങ്ങുകളോടെ മഹാലയ അമാവാസി ആഘോഷിച്ചു.സമ്മാനങ്ങളും മധുരവും നല്‍കി കുരുന്നുകളെ സന്തോഷിപ്പിച്ച്‌ അനുഗ്രഹം വാങ്ങുകയെന്ന ചടങ്ങാണിത്‌. കെ.ഗോവിന്ദഭട്ട്‌, ദയാനന്ദ ഭട്ട്‌ എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. എന്‍.രഘുവീര്‍ പൈ, ദീപക്‌പ്രഭു, അശ്വിന്‍ പൈ ചട്ടഞ്ചാല്‍, വിവേക്‌ ഷേണായ്‌, വാസുദേവ കമ്മത്ത്‌ എന്നിവര്‍ കുട്ടികള്‍ക്ക്‌ പുസ്‌തക്‌ങ്ങള്‍, പേന, പെന്‍സില്‍ എന്നിവ സമ്മാനിച്ച്‌ കുട്ടികളെ സന്തോഷിപ്പിച്ചു. ഇവര്‍ക്ക്‌ മധുരം ചേര്‍ത്ത അവിലും വിളമ്പി. കുട്ടികളെ സന്തോഷിപ്പിച്ച്‌ ദേവനെ സന്തോഷിപ്പിക്കുക എന്ന സങ്കല്‍പമാണ്‌ ഈ ചടങ്ങിനു പിന്നില്‍. നിരവധി പേര്‍ പങ്കെടുത്തു.

No comments