Breaking News

പുതുക്കൈ 175-ാം ബൂത്ത്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി ഗാന്ധിജയന്തി ദിനം ആഘോഷിച്ചു.

പുതുക്കൈ 175-ാം ബൂത്ത്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി ഗാന്ധിജയന്തി ദിനം ആഘോഷിച്ചു.
ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി. നീലേശ്വരം സര്‍വീസ്‌ സഹകരണ ബാങ്ക്‌ ഡയറക്ടര്‍ എ.സുരേഷ്‌ ബാബു അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ബൂത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.വി.മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ ജനറല്‍ സെക്രട്ടറി സുജിത്ത്‌ പുതുക്കൈ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി.സന്തോഷ്‌, ബൂത്ത്‌ ഭാരവാഹികളായ കോടത്തവളപ്പ്‌ അശോകന്‍, എം.മണി, മധു കുന്നരത്ത്‌, സിയുസി പ്രസിഡന്റുമാരായ പി.മുരളീധരന്‍ മാസ്റ്റര്‍, കെ.വി.രമേശന്‍ എന്നിവര്‍ സംസാരിച്ചു. ബൂത്ത്‌ സെക്രട്ടറി കെ.മോഹനന്‍ സ്വാഗതവും കെ.പി.വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

No comments