കരിന്തളം തലയടുക്കത്ത് യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയിൽ.
കരിന്തളം തലയടുക്കത്ത് യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയിൽ. തലയടുക്കം കാരാട്ടെ പി. മിഥുൻ രാജ് (ഉണ്ണി)(18) നെ ആണ് ഇന്നലെ രാത്രി വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് പഠിക്കുകയായിരുന്നു.
മാതാപിതാക്കൾ മടിക്കൈയിലെ വീട്ടിൽ പോയി രാത്രി ഒമ്പത് മണിയോടെ വീട്ടിൽ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും അപ്പോഴെക്കും മരണപ്പെട്ടിരുന്നു. കെ. രാജന്റെയും ചിമ്മത്തോട്ടെ പി. ശോഭയുടെയും മകനാണ്. സഹോദരൻ പി. വിപിൻ രാജ് ( ദുബൈ) മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിൽ. നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി. വിദേശത്തുള്ള സഹോദരൻ നാട്ടിലെത്തിയതിന് ശേഷം വൈകുന്നേരം സംസ്ക്കാരം നടക്കും.
No comments