പുതുക്കൈ സദാശിവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷങ്ങൾക്ക് ഇന്നു തുടക്കം ..
പുതുക്കൈ സദാശിവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷങ്ങൾക്ക്ഇ ന്നു തുടക്കം
ഈ ദിവസങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രാര്‍ത്ഥനാ വഴിപാട് നടത്താന്‍ ക്ഷേത്രത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ ക്ഷേത്ര വഴിപാട് കൗണ്ടറുമായി ബന്ധപ്പെടണമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ദുര്‍ഗാഷ്ടമി ദിവസമായ ഒക്ടോബര്‍ 11 ന് വൈകുന്നേരം 6 മണിക്ക് ഗ്രന്ഥംവയ്‌പ് പൂജ തുടങ്ങും. മഹാനവമി ദിവസമായ 12 നു രാവിലെ 8 മണി മുതല്‍ വാഹനപൂജ, വിജയദശമി ദിവസമായ ഒക്ടോബര്‍ 13 ന് രാവിലെ 8 മണിക്ക് ക്ഷേത്രം മേല്‍ശാന്തി പി.സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍. വിദ്യാരംഭത്തിനിരിക്കുന്ന കുട്ടികളും മുന്‍കൂട്ടി പേരു നല്‍കണം. നവരാത്രി ദിവസങ്ങളില്‍ രാവിലെ 8 മണിക്ക് ദേവീഭാഗവത പാരായണവും വൈകുന്നേരം 4. 30 ന് ക്ഷേത്രമാതൃസമിതിയുടെ നേതൃത്വത്തില്‍ ലളിതാസഹസ്രനാമ പാരായണവും തുടര്‍ന്ന് ഭജനയുമുണ്ടാകും.

No comments