Breaking News

കാസര്‍കോട്‌ പ്രസ്‌ ക്ലബിന്റെ നവീകരിച്ച കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു.

കാസര്‍കോട്‌ പ്രസ്‌ ക്ലബിന്റെ നവീകരിച്ച കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്‌ ഓണ്‍ലൈനില്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. എന്‍.എ.നെല്ലിക്കുന്ന്‌ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്‌തു. സി.എച്ച്‌.കുഞ്ഞമ്പു എംഎല്‍എ കോണ്‍ഫറന്‍സ്‌ ഹാള്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്‌ണന്‍, കാസര്‍കോട്‌ നഗരസഭ ചെയര്‍മാന്‍ അബ്ബാസ്‌ ബീഗം എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷാനവാസ്‌ പാദൂര്‍, നഗരസഭ പ്രതിപക്ഷ നേതാവ്‌ പി.രമേശ്‌, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ്‌ എ.വി.വിനീത, ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ ബാബു, കേരള മീഡിയ അക്കാദമി വൈസ്‌ ചെയര്‍മാന്‍ ഇ.എസ്‌. സുഭാഷ്‌, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. പിഡബ്ല്യുഡി അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ പി.എം.യമുന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ഷിരൂരില്‍ മലയിടിഞ്ഞ്‌ ചരക്ക്‌ ലോറി പുഴയില്‍ വീണു കാണാതായ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തന യത്‌നത്തില്‍ പങ്കാളികളായ മാധ്യമപ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. പ്രസ്‌ ക്ലബ്‌ ട്രഷറര്‍ ഷൈജു പിലാത്തറ ഇവരെ പരിചയപ്പെടുത്തി. പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമീം സ്വാഗതവും സെക്രട്ടറി സെക്രട്ടറി കെ.വി.പത്മേഷ്‌ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ വാര്‍ത്ത സമീപനം, അവതരണം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി പി.പി.ശശീന്ദ്രന്‍ വിഷയാവതരണം നടത്തി. വിനോദ്‌ പായം മോഡറേറ്റര്‍ ആയി. നഹാസ്‌.പി.മുഹമ്മദ്‌ സ്വാഗതം പറഞ്ഞു.

No comments