Breaking News

നീലേശ്വരം കോട്ടപ്പുറം മെഡോസ്‌ ഹൗസ്‌ബോട്ട്‌ ടെര്‍മിനലിലെ വെളിച്ചം വായന ഇടത്തില്‍ എന്റെ ഗാന്ധി എന്ന വിഷയത്തില്‍ ക്വിസ്‌ മത്സരം നടത്തി.

നീലേശ്വരം കോട്ടപ്പുറം മെഡോസ്‌ ഹൗസ്‌ബോട്ട്‌ ടെര്‍മിനലിലെ വെളിച്ചം വായന ഇടത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ എന്റെ ഗാന്ധി എന്ന വിഷയത്തില്‍ ക്വിസ്‌ മത്സരം നടത്തി.
3 മുതല്‍ 7 വരെ ക്ലാസുകളിലെ കുട്ടികള്‍ പങ്കെടുത്തു. യുപി വിഭാഗത്തില്‍ നീലേശ്വരം കോട്ടപ്പുറം സിഎച്ച്‌എംകെഎസ്‌ ജിവിഎച്ച്‌എസ്‌എസിലെ ഫാത്തിമത്ത്‌ ഹാദിയ ഒന്നും നീലേശ്വരം രാജാസ്‌ എച്ച്‌എസ്‌എസിലെ കെ.അശ്‌മിക, ഇ.വി.വൈഷ്‌ണവ്‌ എന്നിവര്‍ രണ്ടും മൂന്നൂം സ്ഥാനങ്ങവും നേടി. എല്‍പി വിഭാഗത്തില്‍ നീലേശ്വരം ജിഎല്‍പിഎസിലെ അനുലക്ഷ്‌മിക്കാണ്‌ ഒന്നാംസ്ഥാനം, പരത്തിക്കാമുറി ജിഎല്‍പിഎസിലെ ഖദീജയ്‌ക്കാണ്‌ രണ്ടാംസ്ഥാനം. സമാപന സമ്മേളനം നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത ഉദ്‌ഘാടനം ചെയ്‌തു. നീലേശ്വരം നഗരസഭ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ അരിഞ്ചിര, എ.വി.ഗീത ടീച്ചര്‍, ഡോ.എം.കെ.രാജശേഖരന്‍ മാസ്‌റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. വെളിച്ചം വായന ഇടം കോ- ഓര്‍ഡിനേറ്റര്‍ ഫറീന കോട്ടപ്പുറം മോഡറേറ്റര്‍ ആയി. വിജയികള്‍ക്കു കോട്ടപ്പുറം മെഡോസ്‌ റെസ്‌റ്റാങ്കിനോ കഫെ സേവന മെഡിക്കല്‍ ലബോറട്ടറി എന്നിവര്‍ ചേര്‍ന്നു മൊമന്റോകള്‍ സമ്മാനിച്ചു.

No comments