ഒൻപതാമത് കോട്ടപ്പുറം അഖില കേരള നാടകോത്സവത്തിന് സംഘാടക സമിതിയായി.
നീലേശ്വരം കോട്ടപ്പുറം ശ്രീവൈകുണ്ഠം നാട്യവേദി ചാരിറ്റബിൾ ട്രസ്റ്റ് ഡിസംബർ ആദ്യവാരം സംഘടിപ്പിക്കുന്ന ഒൻപതാമത് കോട്ടപ്പുറം അഖില കേരള നാടകോത്സവത്തിന് സംഘാടക സമിതിയായി.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ കാരുണ്യ സഹായ നിധിയിലേക്ക് തുക സ്വരൂപിക്കുന്നതിനാണ് നാടകോത്സവം നടത്തുന്നത്. സംഘാടക സമിതി രൂപീകരണ യോഗം കോട്ടപ്പുറം വൈകുണ്ഠം ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ അരവിന്ദൻ മുണ്ടേമ്മാട് അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അരിഞ്ചിറ, കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം പ്രസിഡന്റ് മലപ്പിൽ സുകുമാരൻ, മാട്ടുമ്മൽ കൃഷ്ണൻ, പി.ഡി.സുരേന്ദ്രൻ നായർ, എം.പി.ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ടി.വി. സജീവൻ സ്വാഗതവും ഒ.കെ. സതി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:
മാട്ടുമ്മൽ കൃഷ്ണൻ (ചെയർമാൻ), അരവിന്ദൻ മുണ്ടേമ്മാട് (വർക്കിങ് ചെയർമാൻ), ടി. വി. സജീവൻ (കൺവീനർ), എം. ദാമോദരൻ (ട്രഷറർ), പി.സി.സുരേന്ദ്രൻ (സാമ്പത്തികം),
ടി വി ഭാസ്കരൻ (പ്രോഗ്രാം),
എം വി ഭരതൻ (പബ്ലിസിറ്റി )
കോസുമ്മൽ കൃഷ്ണൻ (ലൈറ്റ് &സൗണ്ട് ),
രമേശൻ (സ്റ്റേജ് ആന്റ് ഡെക്കറേഷൻ )
No comments