Breaking News

പുതുക്കൈ റസിഡന്റ്‌സ്‌ അസോസിയേഷന്‍ വിവിധയിടങ്ങളില്‍ കോണ്‍വെക്‌സ്‌ മിറര്‍ സ്ഥാപിച്ചു

പുതുക്കൈ റസിഡന്റ്‌സ്‌ അസോസിയേഷന്‍ റോഡ്‌ സുരക്ഷയുടെ ഭാഗമായി വിവിധയിടങ്ങളില്‍ കോണ്‍വെക്‌സ്‌ മിറര്‍ സ്ഥാപിച്ചു.
റേഷന്‍ ഷോപ്പ്‌ പരിസരം, ചെറൂഞ്ഞിയുടെ വീട്ടിനു സമീപത്തെ വളവ്‌ എന്നിവിടങ്ങളിലാണ്‌ മിറര്‍ സ്ഥാപിച്ചത്‌. അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.കുഞ്ഞിക്കണ്ണന്‍ നായര്‍, സെക്രട്ടറി എം.വി.വിജയന്‍ എന്നിവര്‍ ഇവ നാടിനു സമര്‍പ്പിച്ചു. വൈസ്‌ പ്രസിഡന്റ്‌ പി.സുകുമാരന്‍ മാസ്റ്റര്‍, ജോയിന്റ്‌ സെക്രട്ടറി സുജിത്ത്‌ പുതുക്കൈ, ട്രഷറര്‍ പി.വി.മധുസൂദനന്‍, കമ്മിറ്റി അംഗങ്ങളായ പി.ഗംഗാധരന്‍, എ.രത്‌നരാജന്‍, പ്രവീണ അരുണ്‍, റസിഡന്റ്‌സ്‌ അസോസിയേഷന്‍ അംഗങ്ങളായ കെ.വി.സന്തോഷ്‌, എസ്‌.അജയരാജ്‌ എന്നിവര്‍ സംബന്ധിച്ചു.'

No comments