Breaking News

സി.എം പി. കാസർഗോഡ് ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി..

കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കുക, സ്വർണ്ണക്കള്ളകടത്ത് അഴിമതി കേസിൽ ജൂഡീഷ്യൽ അന്വേഷണം നടത്തുക എന്നി ആവശ്യങ്ങളുയർത്തി സി.എം പി. കാസർഗോഡ് ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.. സി എം പി സെൻട്രൽ സെകട്ടറിയേറ്റ് അംഗം വി കെ.രവിന്ദ്രൻ ഉൽഘാടനം ചെയ്തു. വി.കമ്മാരൻ അധ്യക്ഷത വഹിച്ചു. സി.എം പി. ജില്ലാ വർക്കിംഗ് സെക്രട്ടറി ടി.വി. ഉമേശൻ . പി.കെ രഘുനാഥ്, ഇ.വി. ദാമോദരൻ, ടി കെ.വിനോദ്, കെ.വി. സാവിത്രി, ശ്രീജ കെ. എന്നിവർ സംസാരിച്ചു.

No comments