Breaking News

പുലയനടുക്കം സുബ്രമണ്യ കോവിൽ നവരാത്രി ഉത്സവം ആഘോഷിച്ചു

കോളംകുളം പുലയനടുക്കം സുബ്രമണ്യ കോവിലിൽ മൂന്ന് ദിവസങ്ങളായി നടന്ന വിവിധ പൂജാകർമങ്ങളും, സാംസ്‌കാരിക കലാ പരിപാടികളും എന്ന് അന്നദാനത്തോടെ അവസാനിച്ചു. മൂന്ന് ദിവസങ്ങളായി നടന്ന,ഗ്രന്ഥപൂജ മഹാ നവമി പൂജ, ആയുധപൂജ വാഹന പുജ എഴുതിനിരുത്തൽ തുടങ്ങിയ പൂജ കർമങ്ങളിൽ നുറുകണക്കിന് ഭക്തർ പങ്കെടുത്തു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി, പുലയനടുക്കാം കോവിൽ, കൊളവയൽ ദുർഗ ഭജന സമിതി യുടെയും ഭജനയും,പുലയനടുക്കം കോവിൽ കൈകൊട്ടി കളി ടീമിന്റെ കൈകൊട്ടിക്കളി ടീമിന്റെ കൈകൊട്ടി കളിയും കോവിൽ ഓഡിറ്റോറിയത്തിൽ അരങ്ങേറി അവസാന ദിനമായ എന്ന് കോളംകുളം കാംബോജി സംഗീത ട്രൂപ്പിലെ 25ഓളം കുട്ടികളുടെ അരങ്ങേറ്റവും നടന്നു മൂന്ന് ദിവസങ്ങളായി നടന്ന നവരാത്രിആഘോഷപരിപാടികളിൽ നുറു കണക്കിന് ആളുകളാണ് പങ്കെടുത്തത്.

No comments