കേരള കായിക ദിനത്തിൽറഗ്ബി അസോസിയേഷൻഅനുസ്മരണം നടത്തി
കേരള സ്പോർട്സ് കൗൺസിൽ സ്ഥാപക പ്രസിഡണ്ടായിരുന്ന ജി.വി. രാജ എന്ന കേണൽ ഗോദവർമ്മ രാജ ഇദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13 ന് കേരള കായിക ദിനം ആചരിച്ചു. ഈ ദിനത്തിന്റെ ഭാഗമായി നീലേശ്വരം പള്ളിക്കര അമ്പല ഗ്രൗണ്ടിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു. മുൻ സംസ്ഥാന സന്തോഷ്ട്രോഫി ഫുട്ബോൾ താരം കെ.വിജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെന്റാൻസ് സ്കൂൾ പി.ടി.എ . പ്രസിഡണ്ട് വി. വി. രമേശൻ മുഖ്യാതിഥിയായി. റഗ്ബി ജില്ലാ പ്രസിഡണ്ട് എം എം ഗംഗാധരൻ അധ്യക്ഷത വഹിച്ചു. യോങ്ങ് മു ഡോ ജില്ലാ പ്രസിഡണ്ട് ടി.എം സുരേന്ദ്രനാഥ് മുഖ്യ കായിക പ്രഭാഷണം നടത്തി. റഗ്ബി അസോസിയേഷൻ എക്സിക്യൂട്ടിവ് മെമ്പർ വിശ്വാസ് പള്ളിക്കര. ദേശീയ കായിക താരം കെ വിശ്വനാഥൻ കുഞ്ഞി പുളിക്കാൽ. സിസ്റ്റർ സവിത. എന്നീവർ സംസാരിച്ചു. റഗ്ബി ജില്ലാ സെക്രട്ടറി മനോജ് പള്ളിക്കര സ്വാഗതവും പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത സ്കൂൾ കായിക താരങ്ങൾക്ക് മധുര പലഹാരവും നൽകി. ചടങ്ങിൽ രക്ഷിതാക്കളും പങ്കെടുത്തു
No comments