
നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ എ.എഫ്.സി ഫ്രൈഡ് ചിക്കൻ സ്ഥാപനം നടത്തിയ പയ്യന്നൂർ മാതമംഗലം സ്വദേശി എം.പി ഷക്കീലും കുടുംബവുമാണ് എ.എഫ് സി ഉടമ തൃക്കരിപ്പൂർ തങ്കയത്തെ എം.മുഹമ്മദലിയുടെ വീട്ടുപടിക്കൽ സത്യാഗ്രഹ സമര നടത്തുന്നത്. നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ എ.എഫ്.സി. ഷോറും തുടങ്ങാൻ അമ്പത് ലക്ഷത്തോളം രൂപ നൽകിയെങ്കിലും പിന്നീട് ഇതിന്റെ കണക്കുകൾ ഒന്നും പറയാതേയും ലാഭവിഹിതം നൽകാതേയും വഞ്ചിച്ചുവെന്നാണ് ഷക്കീലും കുടുംബവും ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ഷക്കീൽ ചന്തേര പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. പ്രസ്തുത സ്ഥാപനം കഴിഞ്ഞ പത്തുവർഷമായി രജിസ്ട്രേഷനിലാതെയാണ് പ്രവർത്തിക്കുന്നതെന്നും ഷക്കീൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഷക്കീലിന്റെ മാതാവ് മറിയം, ഭാര്യ ഷഹർബാൻ, മകൻ ഷഹ്സാൻ, മകൾ ആയിഷ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
No comments