സ്നേഹ സ്വാന്തനമായി കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ
കരസേന ദിനത്തോടും സ്നേഹ സ്വാന്തന ദിനത്തോടുമനുബന്ധിച്ച കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ സ്നേഹ സ്വാന്തനമായി കരിന്തളം നാന്തിയടുക്കത്തെ ഗോപാലന്റെ വീട്ടിൽ എത്തി.
സൈനിക കൂട്ടായ്മ പ്രസിഡന്റ് വസന്തൻ പി തോളേനി, സെക്രട്ടറി ജോഷി വർഗീസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ചന്ദ്രൻ കാട്ടിപൊയിൽ, അനീഷ് കാലിച്ചാമരം, സജേഷ് തോളേനി എന്നിവർ നേത്യത്വം നൽകി. സൈനികരുടെ ക്ഷേമ പ്രവർത്തനത്തോടൊപ്പം നിർദനരായ പെൺകുട്ടികളുടെ വിവാഹം നടത്തി കൊടുക്കാനും ആഘോഷ വേളകളിൽ സമൂഹത്തിൽ വേദന അനുഭവിക്കുന്ന കുട്ടികളെ കൂടെ നിർത്തിയും, പഞ്ചായത്ത് പരിധിയിലെ പൊതു സേവന പ്രവർത്തനങ്ങളിലും കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ പ്രത്യേക ശ്രദ്ധ ആകർഷിച്ചിരുന്നു.
No comments