ഹോംഗാർഡ് കെ.ബാലകൃഷ്ണനെ ആദരിച്ചു
ഇന്ത്യൻ സേനകളിലെ വിമുക്തഭടന്മാരുടെ ദിനത്തോടനുബന്ധിച്ച് ബേക്കൽ പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് കെ.ബാലകൃഷ്ണനെ ആദരിച്ചു.പെരിയ ഫ്രണ്ട്സ് വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പെരിയ എയ്ഡ് പോസ്റ്റിൽ വച്ചാണ് ആദരമൊരുക്കിയത്. രക്ഷാധികാരി ചന്ദ്രൻ മജട്ട, പ്രസിഡന്റ് ടി. കുമാരൻ, വൈസ് പ്രസിഡന്റ് മണികണ്ഠൻ പെരിയ, സെക്രട്ടറി മുരളി ആചാരി, ജോയിന്റ് സെക്രട്ടറി സുനിൽകുമാർ, ട്രഷറർ വിജേഷ് എന്നിവർ സംബന്ധിച്ചു.
No comments