Breaking News

അയോധ്യ പ്രാണ പ്രതിഷ്ഠ; മാണിക്കോത്ത് മൂത്തൽ തറവാട്ടിൽ സമർപ്പിച്ചു

അയോധ്യ ശ്രീരാമക്ഷേത്ര പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി അയോധ്യയിൽ നിന്ന് പൂജിച്ചു കൊണ്ടു വന്ന അക്ഷതം വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ മാണിക്കോത്ത് മൂത്തൽ തറവാട്ടിൽ സമർപ്പിച്ചു.വിശ്വഹിന്ദു പരിഷത്ത് ജില്ലാ അധ്യക്ഷൻ വി.അശോകൾ മാസ്റ്റർ, ബാലഗോകുലം ജില്ലാ ജോയിന്റ് സെക്രട്ടറി സുരേഷ്.പി. പടിഞ്ഞാറേക്കര എന്നിവരിൽ നിന്ന് മൂത്തൽ നാരായണൻ അച്ചൻ അക്ഷതം സ്വീകരിച്ചു. കുമാരൻ മൂത്തൽ, മാധവി മൂത്തൽ, രാഘവൻ മൂത്തൽ, രാധ മൂത്തൽ, കാർത്യായനി മൂത്തൽ, ബാലകൃഷ്ണൻ ആക്കോടൻ, ലത മൂത്തൽ, ജയൻ മൂത്തൽ, ബിജു മൂത്തൽ, ശാന്ത മൂത്തൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടക്കുന്ന ദിവസം തറവാട് പരിധിയിലെ എല്ലാ ഭവനങ്ങളിലും 5 തിരിയിട്ട നിലവിളക്ക് കൊളുത്താൻ തീരുമാനിച്ചു. വീടുകളും ക്ഷേത്രങ്ങളും ദീപാലംകൃതമാക്കി രാമമന്ത്രം ജപിക്കുകയും ഭജനകൾ പാടി ഭക്തിസാന്ദ്രമാക്കുകയും ചെയ്യും.

No comments