പതിനേഴുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പെൺകുട്ടിയുടെ പിതാവിനും കാമുകനും എതിരെ പോക്സോ കേസ്
പതിനേഴുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പെൺകുട്ടിയുടെ പിതാവിനും കാമുകനും എതിരെ ഹൊസ്‌ദുർഗ് പോലീസ് രണ്ടു പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പീഡനത്തിനു ഇരയായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം. ഇതേ സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ കാമുകൻ നിതിൻ കുമാറി(21)നെ പോലീസ് അറസ്റ്റു ചെയ്തു. 17കാരിയെയും കൂട്ടി നിതിൻ കുമാർ പള്ളിക്കര, ബേക്കൽ പാലക്കുന്ന് എന്നി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി.
പെൺകുട്ടിക്ക് രക്തസ്രാവം ഉണ്ടായി ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ പെൺകുട്ടിയുടെ പ്രായത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.. പോലീസെത്തി മൊഴിയെടുത്ത ശേഷമാണ് നിതിൻ കുമാറിനെതിരെ പോക്സോ കേസെടുത്ത് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിൽ തന്നെ നേരത്തെ പിതാവ് പീഡിപ്പിച്ചിരുന്നുവെന്നു പെൺകുട്ടി പോലീസിനു മൊഴി നൽകിയിരുന്നു. ഇതു പ്രകാരമാണ് പിതാവിനെതിരെ ഹൊസ്‌ദുർഗ് പോലീസ് കേസെടുത്തത്.
No comments