ജെസിഐ നീലേശ്വരം എലൈറ്റിന്റെ ഔട്ട് സ്റ്റാന്റിങ് യങ് പേഴ്സൺ അവാർഡ് ശ്രീനാഥ് പള്ളിയത്തിന് സമ്മാനിച്ചു.
ജെസിഐ നീലേശ്വരം എലൈറ്റിന്റെ ഔട്ട് സ്റ്റാന്റിങ് യങ് പേഴ്സൺ അവാർഡ് ശ്രീനാഥ് പള്ളിയത്തിന് സമ്മാനിച്ചു.
വിശിഷ്ട സേവനത്തിനുള്ള 2024 ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ പി.ആർ. ശ്രീനാഥ് പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിയും കണ്ണൂർ ക്രൈംബ്രാഞ്ച് സിവിൽ പോലീസ് ഓഫീസറുമാണ്. ഔട്ട് സ്റ്റാന്റിങ് യങ് പേഴ്സൺ അവാർഡ് വിതരണ സമ്മേളനത്തിൽ ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് സുരേന്ദ്ര.യു.പൈ അധ്യക്ഷത വഹിച്ചു. ജെസിഐ ദേശീയ പരിശീലകൻ പി.ആർ. ശ്രീനി മുഖ്യാതിഥിയായി. പാസ്റ്റ് പ്രസിഡന്റ് എം.വിനീത് ആശംസകൾ നേർന്നു. പ്രോഗ്രാം ഡയറക്ടർ വിപിൻ ശങ്കർ സ്വാഗതവും സെക്രട്ടറി കെ.എസ്. അനൂപ് രാജ് നന്ദിയും പറഞ്ഞു.

No comments