Breaking News

വിഷ്ണു നമ്പീശൻ മാസ്റ്റർ സ്മാരക അധ്യാപക അവാർഡ് ദുർഗ്ഗ സ്ക്കൂൾ അധ്യാപിക സി പി ശുഭക്ക് സമർപ്പിച്ചു.

വിഷ്ണു നമ്പീശൻ മാസ്റ്റർ സ്മാരക അധ്യാപക അവാർഡ് ദുർഗ്ഗ സ്ക്കൂൾ അധ്യാപിക സി പി ശുഭക്ക് സമർപ്പിച്ചു. സ്വാതന്ത്ര്യ സമരസേനാനി എം കെ വിഷ്ണുനമ്പീശൻ മാസ്റ്റർ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മികച്ച അധ്യാപകർക്ക് നൽകി വരുന്ന അവാർഡാണിത്. പി.പത്മനാഭൻ നായർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പരിപാടിയുടെ ഉത്ഘാടനവും അവാർഡ് സമർപ്പണവും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ അഡ്വ. കെ സുധാകരൻ നിർവ്വഹിച്ചു. ടി.എം സുരേന്ദ്രനാഥിൻ്റെ അറിവിൻ്റെ ചെറു തുള്ളികൾ എന്ന പുസ്തകം ഗ്രന്ഥകാരനും എഴുത്തുകാരനുമായ ചന്ദ്രൻ മുട്ടത്ത് തുളുനാട് മുഖ്യ പത്രാധിപർ കുമാരൻ നാലപ്പാടിന് നൽകി പ്രകാശനം ചെയ്തു. രാമചന്ദ്രൻ മാത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി. നെഹ്റു കോളേജ് റിട്ട: പ്രിൻസിപ്പാൾ ഡോ.ടി വിജയൻ, കവിസന്തോഷ് ഒഴിഞ്ഞ വളപ്പ്, എഴുത്തുകാരൻ രാമകൃഷ്ണൻ മൊനാച്ച.വിജയൻ ഹരിപുരം, സുരേഷ് നീലേശ്വരം, റിട്ട: ഡി ഇ ഒ ശ്രീധരൻ മാസ്റ്റർ, ഇവി പത്മനാഭൻ,പത്രപ്രവർത്തകൻ പെരിങ്ങോം ഹാരിസ്, മുസ്തഫ വടവന്തൂർ,പി നാരായണൻ അടിയോടി, മനോജ് പള്ളിക്കര എന്നിവർ സംസാരിച്ചു. അവാർഡ് ജേതാവ് സി പി ശുഭ മറുപടി പ്രസംഗം നടത്തി. ചെയർന്മാൻ ഡോ.ടി എം സുരേദ്രനാഥ് സ്വാഗതവും ടി എം വിഷ്ണു നമ്പീശൻനന്ദിയും പറഞ്ഞു.

No comments