Breaking News

ജെ.സി.ഐ നീലേശ്വരം എലൈറ്റ് കുടുംബ സംഗമം നടത്തി.

ജെ.സി.ഐ നീലേശ്വരം എലൈറ്റ് കുടുംബ സംഗമം നടത്തി. എൻ എസ് സി ബാങ്ക് പേരോൽ മിനി ഓഡിറേറാറിയത്തിൽ വെച്ച് നടന്ന സംഗമത്തിൽ ജെ.സി.ഐ ഇന്ത്യ മേഖല 19ന്റെ മുൻ ഉപാധ്യക്ഷനും, അറിയപ്പെടുന്ന ദേശീയ പരിശീലകനുമായ പി.ആർ ശ്രീനി മുഖ്യാതിഥിയായി. ചടങ്ങിൽ വെച്ച് വിശിഷ്ട സേവനത്തിന് മുഖ്യ മന്ത്രിയുടെ 2024 വർഷത്തെ പോലീസ് മെഡലിന് അർഹനായ കണ്ണൂർ ക്രൈം ബ്രാഞ്ച് സിവിൽ പോലീസ് ഓഫീസർ ശ്രീനാഥ് പള്ളിയത്തിന് ഔട്സ്റ്റാന്റിംഗ് യംങ് പേഴ്സൺ അവാർഡ് സമ്മാനിച്ചു , അന്താരാഷ്ട്ര ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന് വിജയമൊരുക്കിയ നീലേശ്വരം സ്വദേശികളായ ടി.ശ്രീനിവാസൻ, ജിതേഷ് അരമന, യദു ആർ ഗോവിന്ദ്, നിഖിൽ കമൽ, രജീഷ് എന്നിവർക്ക് സ്പോർട്സ് ഐക്കൺ അവാർഡ് സമ്മാനിച്ചു, ബിസിനസ്സ് രംഗത്ത് മികച്ച സംഭാവനകൾ നല്കിയ ജേസീ പ്രവർത്തകന് നല്കിവരുന്ന 2024 വർഷത്തെ കമൽ പത്ര അവാർഡ് നീലേശ്വരത്തെ രാംനാഥ് ട്രേഡേർസ് ഉടമ എൻ.വരുൺ പ്രഭുവിന് സമ്മാനിച്ചു. കൂടാതെ ജേസീ വാരാഘോഷത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച പ്രോഗ്രാം ഡയറക്ടർമാർക്കുള്ള പുരസ്കാര വിതരണവും, ഈ വർഷത്തെ മികച്ച ജേസീ, ലേഡി ജേസി , ന്യൂജേസി മെമ്പർമാർക്കുള്ള അവാർഡ് വിതരണവും നടന്നു. ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ പങ്കെടുത്ത് വിജയികളായവർക്കുള്ള സമ്മാന വിതരണവും ഉണ്ടായിരുന്നു. കുടുംബാംഗങ്ങളോടൊത്തുള്ള വിവിധ കലാപരിപാടികളു. അരങ്ങേറി. പരിപാടിക്ക് ജെ.സി.ഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് സുരേന്ദ്ര യു പൈ അധ്യക്ഷത വഹിച്ചു, പാസ്റ്റ് പ്രസിഡന്റ് വിനീത് എം., ജേസീവീക്ക് ഡയറക്ടർ വരുൺ പ്രഭു എൻ, സുഷ്മ ഷാൻബാഗ്, എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ വിപിൻ ശങ്കർ സ്വാഗതവും സെക്രട്ടറി അനൂപ് രാജ് നന്ദിയും പറഞ്ഞു.

No comments