മാനവ സംസ്കൃതി സംസ്ഥാന രാഷ്ട്രീയ ശില്പശാലയുടെ ബ്രോഷർ പ്രകാശനം ചെയ്തു.
മാനവ സംസ്കൃതി സംസ്ഥാന രാഷ്ട്രീയ ശില്പശാലയുടെ ബ്രോഷർ പ്രകാശനം ചെയ്തു. ബ്രോഷർ പ്രകാശനം സംസ്ഥാന ചെയർമാൻ അനിൽ അക്കര (മുൻ എംഎൽഎ ) നിർവഹിച്ചു. ഒക്ടോബർ 5, 6 തീയതികളിൽ പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പാസ്റ്റർ സെൻ്ററിലാണ് മാനവ സംസ്കൃതി സംഘടിപ്പിക്കുന്ന സംസ്ഥാന രാഷ്ട്രീയ ശില്പശാല. സംഘാടകസമിതി ചെയർമാൻ അഡ്വക്കേറ്റ് പി. നാരായണൻ അധ്യക്ഷത വഹിച്ചു. മാനവ സംസ്കൃതി സംസ്ഥാന ജനറൽ സെക്രട്ടറി എം. അസിനാർ ,ജില്ലാ ചെയർമാൻ എ.കെ.ശശിധരൻ, ജന. സെക്രട്ടറി പി വി രാജേഷ് ,മഡിയൻ ഉണ്ണികൃഷ്ണൻ , വി.വി.നിശാന്ത്, എൻ ആർ മായൻ, കുഞ്ഞിക്കണ്ണൻ കരിച്ചേരി ,പി യു കുഞ്ഞികൃഷ്ണൻ നായർ ,സുഗുണൻ ഓരി , പി വി തമ്പാൻ, ഷിബിൻ ഉപ്പിലിക്കൈ , സിജോ അമ്പാട്ട്, പ്രമോദ് കെ.റാം എന്നിവർ പ്രസംഗിച്ചു.
No comments