നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രധാനബ്രാഞ്ചില്‍ മുക്കുപണ്ടം പണയപ്പെടുത്തി ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തു.
നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രധാനബ്രാഞ്ചില്‍ മുക്കുപണ്ടം പണയപ്പെടുത്തി ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തു. ബാങ്ക് അസി.സെക്രട്ടറി കെ.ആര്‍.രാകേഷിന്റെ പരാതിയില്‍ പാലത്തടം പുത്തരിയടുക്കത്തെ പി.രാജേഷിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.കഴിഞ്ഞ ഏപ്രില്‍ 12ന് 33.266 ഗ്രാം തൂക്കമുള്ള 4 വളകള്‍
പണയപ്പെടുത്തിയാണ് 1,42,000 രൂപ കൈക്കലാക്കിയത്. സംശയം തോന്നി
സ്വര്‍ണാഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് പണയപ്പെടുത്തിയെന്നു പറയുന്ന സ്വര്‍ണം മുക്കു പണ്ടമാണെന്ന് തെളിഞ്ഞത്. ഹൊസ്‌ദുർഗ് പോലീസ് സ്റ്റേഷനിലും സമാന കേസ് രജിസ്റ്റർ ചെയ്‌തു.
ഹൊസ്‌ദുർഗ് സഹകരണ ബാങ്കിൻ്റെ ആറങ്ങാടി പ്രഭാത-സായാഹ്നശാഖകൾ, ഹെഡ് ഓഫീസ് എന്നിവിടങ്ങളിൽ മുക്കുപണ്ടങ്ങൾ പണയപ്പെടുത്തി 5.25 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അഷ്റഫ്, ബാബു പനങ്കാവ്, മുഹമ്മദ് റയീസ് എന്നിവരുടെ പേരിലാണ് മുക്കുപണ്ടങ്ങൾ പണയപ്പെടുത്തി തട്ടിപ്പു നടത്തിയത്. ബാങ്ക് അധികൃതർ ഹൊസ്‌ദുർഗ് പൊലീസിൽ പരാതി നൽകി. പണയ തട്ടിപ്പിന് പിന്നിൽ വൻശൃംഖല തന്നെ ഉണ്ടെന്നാണ് പോലീസിന്റെ സംശയം. തിമിരി ബാങ്കിൽ വ്യാജ സ്വർണ്ണം പണയപ്പെടുത്താൻ എത്തിയ ചീമേനി, പെട്ടിക്കുണ്ടിലെ രാജേഷ്, കാക്കടവിലെ അഷ്റഫ് എന്നിവരെ കയ്യോടെ പിടികൂടിയതോടെയാണ് മുക്കുപണ്ടതട്ടിപ്പിൻ്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായത്. വിവിധ ബാങ്കുകളിൽ പണയപ്പെടുത്തിയ മുക്കുപ്പണ്ടങ്ങളെല്ലാം ഒരേ രീതിയിലുള്ളവയാണെന്നു പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ആഭരണങ്ങൾ ഉരച്ചു നോക്കിയാൽ പോലും വ്യാജമാണെന്നു മനസിലാക്കാൻ പറ്റാത്ത രീതിയിലാണ് മുക്കുപണ്ടങ്ങൾ ഉണ്ടാക്കിയതെന്നു അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിൽ പണയപ്പെടുത്തിയിട്ടുള്ള മുഴുവൻ പണയസ്വർണ്ണങ്ങളുടെ വിശ്വാസിയത പരിശോധിക്കാൻ സഹകരണ വകുപ്പ് അധികൃതർ നിർദ്ദേശം നൽകി.
No comments