Breaking News

പടന്നക്കാട് ഗ്രാന്റ് മൗലീദ് ജൽസ പരിപാടികൾക്ക് ഉജ്ജ്വല തുടക്കം.

പടന്നക്കാട് റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, മദ്രസ മാനേജ്മെന്റ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ മദ്ഹു ഗാനാലാപനവും ഗ്രാന്റ് മൗലീദ് ജൽസ പരിപാടികൾക്ക് ഉജ്ജ്വല തുടക്കം.
ഇന്ന് വൈകിട്ട് 6 മണിക്ക് പടന്നക്കാട് ജമാഅത്ത് ഓഡിറ്റോറിയത്തിലാണ് പരിപാടി. ചടങ്ങുകൾക്ക് തുടക്കം കുറിച്ച് മദ്രസ മാനേജ്മെന്റ് കമ്മിറ്റി ജില്ലാ സെക്രടറി അബ്ദുസമദ് ഹാജി നിടുങ്കണ്ട പതാക ഉയർത്തി. സ്വാഗത സംഘം ചെയർമാൻ റസാഖ്‌ തായലക്കണ്ടി, ജനറൽ കൺവീനർ സിദ്ദിഖ് ഹസനി നിടുങ്ങണ്ട, മദ്രസ മാനേജ്മെന്റ് ജില്ലാ സെക്രട്ടറി അബ്ദുസമദ് ഹാജി നിടുങ്ങണ്ട, സയ്യിദ് ഹാശിം കോയ തങ്ങൾ, സയ്യിദ് യാസിർ തങ്ങൾ, സയ്യിദ് നാസിഹ് തങ്ങൾ, വർക്കിംഗ്‌ കൺവീനർ സി.എച്ച്. ഖാലിദ്, കുഞ്ഞഹ്‌മദ്‌ ഹാജി പടന്നക്കാട്, ആശിഖ് ഫൈസി ഞാണിക്കടവ്, മുഷ്ത്താഖ് ദാരിമി പടന്നക്കാട്,  മുഹമ്മദ്‌കുഞ്ഞി ദാരിമി പടന്നക്കാട്, അബൂബക്കർ ഞാണിക്കടവ്, അബ്ദുല്ല സി എച് പടന്നക്കാട്, എം.സി. അഷ്‌റഫ്‌ പടന്നക്കാട്, സി.എച്ച്.ശറഫുദ്ധീൻ ഹാജി സി.എച്ച്. നവാസ്  നിടുങ്ങണ്ട, ലത്തീഫ് ഐഡിയൽ, ഷെറിൽ കരുവളം, കെ പി യാസർ കുയ്യാൽ, പി അഷ്‌റഫ്‌ കരുവളം, എം ഉമ്മർ, ശരീഫ് ജെ സി ബി, ശറഫുദ്ധീൻ ദാരിമി പടന്നക്കാട്, പി മുസ്തഫ, പിസി ബഷീർ സംബന്ധിച്ചു.  വൈകിട്ട് 6.30 ന് മദ്ഹ് ഗാനാലാപനം. സയ്യിദ് നാസീഹ് തങ്ങൾ അർഷദി  ജമലുല്ലൈലി പ്രാർത്ഥന നിർവഹിക്കും.  പടന്നക്കാട് ഖത്തീബ് മുഷ്താഖ് ദാരിമി പരിപാടി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ റസാഖ് തായലക്കണ്ടി അധ്യക്ഷത വഹിക്കും. അലി അക്ബർ ബാഖവി തനിയാപുരം ഉദ്ബോധന പ്രസംഗം നടത്തും. തുടർന്ന്  ഗ്രാന്റ് മൗലീദ് ജൽസയ്ക്കും കൂട്ടു പ്രാർത്ഥനയ്ക്കും ഹാഫിള് സയ്യിദ് ഷഫീഖ് തങ്ങൾ ഭാരിമി അൽ ബുഖാരി നേതൃത്വമേകും. നിരവധി പണ്ഡിതന്മാരും സാദാത്തീങ്ങളും സംബന്ധിക്കും. ഉസ്താദ് സിദ്ദിഖ് അസ്ഹനി സ്വാഗതവും സി.എച്ച്. ഖാലിദ് നന്ദിയും പറയും. പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സ്വാഗത സംഘം ഭാരവാഹികൾ അഭ്യർത്ഥിച്ചു. പരിപാടിക്ക് മുന്നോടിയായി സന്ദേശ ജാഥയും നടത്തി. സ്വാഗത സംഘം ചെയർമാൻ റസാഖ് തായിലക്കണ്ടി ജാഥാ ലീഡർ യാസിർ തങ്ങൾക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

No comments