കർമ കുവൈറ്റ് കർമ ചാരിറ്റബിൾ ട്രസ്റ്റ് കാസറഗോഡ് ജില്ല 2023-2024 വർഷത്തെ കർമ്മ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.
കർമ കുവൈറ്റ് കർമ ചാരിറ്റബിൾ ട്രസ്റ്റ് കാസറഗോഡ് ജില്ല 2023-2024 വർഷത്തെ കർമ്മ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.
കാഞ്ഞങ്ങാട് ഹോസ്ദുർഗ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ, എസ്എസ്എൽസി , പ്ലസ്ടു , പരീക്ഷകളിൽ വിജയം കൈവരിച്ച കർമ്മ കുവൈറ്റ് / കർമ്മ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. അഭിനേത്രിയും, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസ്‌റും ആയ സി പി ശുഭ ടീച്ചർ വിശിഷ്ട അതിഥി ആയി ചടങ്ങ് ഉത്ഘാടനം ചെയ്തു. ട്രസ്റ്റ് വൈസ് ചെയർമാൻ കെ.പി ജയരാജൻ നായർ അധ്യക്ഷത വഹിച്ചു. 18 കുട്ടികൾ അവാർഡിന് അർഹരായി. കർമ്മ അംഗങ്ങൾ തന്നെ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡും, മോമെന്റൊയും ജേതാക്കൾക്ക് സമ്മാനിച്ചു. കർമ്മ ഉപദേശക സമിതി ചെയർമാൻ മണികണ്ഠൻ, ശുഭ ടീച്ചറെ പൊന്നാട അണിയിച്ചു ആദരിച്ചു. ജയരാജൻ നായർ കർമ്മയുടെ സ്നേഹോപഹാരം സമ്മാനിച്ചു.
No comments