Breaking News

മികച്ച പ്രേരകിനുള്ള കെ.കുഞ്ഞിക്കണ്ണന്‍ സ്‌മാരക അവാര്‍ഡ്‌ സുമ കണ്ണനു സമ്മാനിച്ചു.

കാന്‍ഫെഡിന്റെ നേതൃത്വത്തില്‍ നടന്ന ലോകസാക്ഷരതാ ദിനാചരണത്തിന്റെ ഭാഗിമായി മികച്ച പ്രേരകിനുള്ള കെ.കുഞ്ഞിക്കണ്ണന്‍ സ്‌മാരക അവാര്‍ഡ്‌ സുമ കണ്ണനു സമ്മാനിച്ചു.
നീലേശ്വരം നഗരസഭ പ്രതിപക്ഷ നേതാവ്‌ ഇ.ഷജീര്‍ അവാര്‍ഡ്‌ കൈമാറി. ഡോ.ടി.എം.സുരേന്ദ്രനാഥ്‌ അധ്യക്ഷത വഹിച്ചു. തുല്യത ജില്ലാ കോ- ഓര്‍ഡിനേറ്ററും റിട്ട.എഇഒയും ആയ കെ.വി.രാഘവന്‍ മാസ്‌റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. വിജയകുമാര്‍ ഹരിപുരം, ടി.വി.രാജീവന്‍, എ.വി.ശ്രീനിവാസന്‍, പത്മനാഭന്‍ അയ്യപ്പന്‍കോട്ട, ടി.തമ്പാന്‍, പി.യു.കുഞ്ഞിക്കൃഷ്‌ണന്‍ നായര്‍, ഇ.വി.പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.നന്ദകുമാര്‍ കോറോത്ത്‌ സ്വാഗതവും നോഡല്‍ പ്രേരക്‌ ഇ.രാധ നന്ദിയും പറഞ്ഞു.

No comments