Breaking News

കോസ്‌മോസ്‌ സെവന്‍സ്‌ ആഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമന്റിന്റെ ഫണ്ട്‌ ശേഖരണം തുടങ്ങി.

നീലേശ്വരം പള്ളിക്കര കോസ്‌മോസ്‌ ക്ലബും ജനകീയസംഘാടക സമിതിയും സംഘടിപ്പിക്കുന്ന കോസ്‌മോസ്‌ സെവന്‍സ്‌ ആഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമന്റിന്റെ ഫണ്ട്‌ ശേഖരണം തുടങ്ങി.
ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. സംഘാടക സമിതി രക്ഷാധികാരിയും ജില്ലാ ഒളിമ്പിക്‌സ്‌ അസോസിയേഷന്‍ രക്ഷാധികാരിയുമായ ഇടയില്ലം രാധാകൃഷ്‌ണന്‍ നമ്പ്യാര്‍ ആദ്യ സംഭാവന നല്‍കി. സംഘാടക സമിതി ചെയര്‍മാനും പ്രവാസി വ്യവസായിയുമായ ഡോ. മണികണ്‌ഠന്‍ മേലത്ത്‌ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി വര്‍ക്കിങ്‌ ചെയര്‍മാന്‍ ഡോ.വി.സുരേശന്‍, നീലേശ്വരം നഗരസഭ കൗണ്‍സിലര്‍മാരായ ടി.വി.ഷീബ, എം.കെ.വിനയരാജ്‌, പി.ബിന്ദു, നീലേശ്വരം സര്‍വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ അഡ്വ.കെ.വി.രാജേന്ദ്രന്‍, സ്വീകരമ കമ്മിറ്റി ചെയര്‍മാന്‍ പി.വിജയകുമാര്‍, സംഘാടക സമിതി വര്‍ക്കിങ്‌ ചെയര്‍മാന്‍ അഡ്വ.പി.ബാബുരാജ്‌, ജനറല്‍ കണ്‍വീനര്‍ പി.വി.രാജേഷ്‌ എന്നിവര്‍ പ്രസംഗിച്ചു. നീലേശ്വരം രാജാസ്‌ എച്ച്‌എസ്‌എസ്‌ മൈതാനിയില്‍ സജ്ജീകരിക്കുന്ന ബാങ്ക്‌ ഓഫ്‌ ബറോഡ ഫ്‌ളഡ്‌ലിറ്റ്‌ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 22 മുതലാണ്‌ ടൂര്‍ണമെന്റ്‌.

No comments