Breaking News

നവ്യാനുഭവം പകര്‍ന്ന്‌ അഭിന്നംഭിന്നശേഷി സംസ്ഥാന കലാമേള

അമ്പലത്തറ സ്‌നേഹവീടിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടന്ന സംസ്ഥാന ഭിന്നശേഷി കലാമേള- അഭിന്നം നവ്യാനുഭവമായി.
അമ്പലത്തറ ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്‌ കലാമേള നടന്നത്‌. സാമൂഹ്യനീതി വകുപ്പ്‌ ഡയറക്ടര്‍ എച്ച്‌.ദിനേശന്‍ ഉദ്‌ഘാടനം ചെയ്‌തു. നടനും സംവിധായകനുമായ മധുപാല്‍ മുഖ്യാതിഥിയായി. ഡോ.അംബികാസുതന്‍ മാങ്ങാട്‌ അധ്യക്ഷത വഹിച്ചു. മദര്‍ തെരേസ ഇന്റര്‍നാഷനല്‍ അവാര്‍ഡ്‌ ജേതാവ്‌ മണികണ്‌ഠന്‍ മേലത്ത്‌, സംസ്ഥാനത്തെ മികച്ച എന്‍എസ്‌എസ്‌ പ്രോഗ്രാം ഓഫീസര്‍ വി.വിജയകുമാര്‍ എന്നിവരെ ആദരിച്ചു. മധുപാല്‍ മണികണ്‌ഠന്‍ മേലത്തിനു നല്‍കി സ്‌നേഹവീടിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്‌തു.
കാഞ്ഞങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.മണികണ്‌ഠന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ.അരവിന്ദാക്ഷന്‍, പഞ്ചായത്ത്‌ അംഗം സി.കെ.സബിത, മുനീസ അമ്പലത്തറ, അമ്പലത്തറ സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ പി.വി.രാജേഷ്‌, കെ.വി.പ്രശാന്ത്‌, അഡ്വ.ടി.വി.രാജേന്ദ്രന്‍, അഡ്വ.കെ.പീതാംബരന്‍ എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞിക്കൃഷ്‌ണന്‍ സ്വാഗതവും രാജേഷ്‌ സ്‌കറിയ നന്ദിയും പറഞ്ഞു. എംഎസ്‌എസ്‌ കനവ്‌ സ്‌പെഷ്യല്‍ സ്‌കൂള്‍ ഫറോക്ക്‌, നവജീന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പെര്‍ള, മനോവികാസ്‌ സ്‌പെഷ്യല്‍ സ്‌കൂള്‍ കോട്ടയ്‌ക്കല്‍, എംആര്‍സിഡി പയ്യന്നൂര്‍, തണല്‍ മാഹി, തണല്‍ കുറ്റിയാടി, മഹാത്മ സ്‌പെഷ്യല്‍ സ്‌കൂള്‍ പെരിയ, അസ്‌ രി കാസര്‍കോട്‌ ജീവോദയ സ്‌പെഷ്യല്‍ സ്‌കൂള്‍ കാഞ്ഞങ്ങാട്‌, റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ മാവുങ്കാല്‍, രേവതി പാലക്കാട്‌, ഷംന കാസര്‍കോട്‌, സൗപര്‍ണിക മാവുങ്കാല്‍, സ്‌നേഹവീട്‌ അമ്പലത്തറ തുടങ്ങിയ ഇടങ്ങളില്‍ നിന്ന്‌ ഇരുനൂറോളം പ്രതിഭകള്‍ അരങ്ങിലെത്തി.
..........................................

No comments