Breaking News

കെഎസ്എസ്പിഎ നീലേശ്വരം മണ്ഡലം കമ്മിറ്റിയുടെ നവാഗത വരവേൽപ്പ് ഇന്ന്

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നീലേശ്വരം മണ്ഡലം കമ്മിറ്റി ഇന്ന് നവാഗത പെൻഷൻകാർക്ക് വരവേൽപ്പൊരുക്കും.
രാവിലെ 10 മണിക്ക് നീലേശ്വരം വ്യാപാരഭവനിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.സി.സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. കെഎസ്എസ്പിഎ ജില്ലാ സാംസ്കാരിക വേദിയായ സരണിയുടെ ചെയർമാൻ ഡോ.എ.എം.ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തും. അസോസിയേഷൻ മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ കൊക്കോട്ട് അധ്യക്ഷത വഹിക്കും. തൃക്കരിപ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഇ.മോഹനൻ, സംസ്ഥാന കൗൺസിലർ എ.വി. പത്മനാഭൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കുഞ്ഞിക്കൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം കെ.വി.കുഞ്ഞിക്കൃഷ്ണൻ, വനിതാ ഫോറം തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ലിസ്സമ്മ ജേക്കബ്, ഫോറം നീലേശ്വരം മണ്ഡലം പ്രസിഡന്റ് കെ.എൻ.പ്രസന്ന എന്നിവർ ആശംസകൾ നേരും. നീലേശ്വരം മണ്ഡലം സെക്രട്ടറി കെ.ആനന്ദവല്ലി സ്വാഗതവും ട്രഷറർ വേണുഗോപാലൻ പൈനി നന്ദിയും പറയും. തുടർന്ന് കലാപരിപാടികൾ.

No comments