Breaking News

മുതിര്‍ന്ന സാക്ഷരതാപ്രവര്‍ത്തകന്‍ നീലേശ്വരത്തെ ഡോ.ടി.എം.സുരേന്ദ്രനാഥിന്‌ ലോകസാക്ഷരതാദിനത്തില്‍ എന്‍സിസിയുടെ ആദരം.

മുതിര്‍ന്ന സാക്ഷരതാപ്രവര്‍ത്തകന്‍ നീലേശ്വരത്തെ ഡോ.ടി.എം.സുരേന്ദ്രനാഥിന്‌ ലോകസാക്ഷരതാദിനത്തില്‍ എന്‍സിസിയുടെ ആദരം.പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.സി.സി.യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ
 ഡോ.ടി.എം.സുരേന്ദ്രനാഥിനെ എൻ.സി.സി.കാഡററുകൾ പൊന്നാടയണിയിച്ച് ആദരിച്ചു. ക്യാപ്റ്റൻ നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. ദേവിക വസന്ത സ്വാഗതവും കെ. സൂര്യൻ നന്ദിയും പറഞ്ഞു. പത്മനാഭൻ അയ്യപ്പൻ കോട്ട, ടി.തമ്പാൻ, ഗോപിക വസന്ത എന്നിവർ സംസാരിച്ചു. ഡോ. ടി.എം.സുരേന്ദ്രനാഥ് മറുപടി പ്രസംഗം നടത്തി.

No comments